മണിക്കെതിരെ കാനം മിണ്ടില്ല; കാരണമുണ്ട്

മണിക്കെതിരെ കാനം മിണ്ടില്ല; കാരണമുണ്ട്

സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെയുളള പരാമര്‍ശത്തില്‍ മൗനം പാലിച്ച് കാനം രാജേന്ദ്രന്‍. എന്നാല്‍ മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ രംഗതെത്തി. പുലയാട്ട് ഭാഷ മണി നിരന്തരം ഉപയോഗിച്ചുകൊണ്ട് ഇരിക്കുകയാണ്. നാട്ടുഭാഷയെന്ന് പറഞ്ഞ് മണിക്ക് ഒഴിയാനാവില്ല. അന്തസുള്ള ഭാഷ ഉപയോഗിക്കണം. ഇടതു പക്ഷത്തിന്റേത് സ്ത്രീപക്ഷ രാഷ്ട്രീയമാണെന്ന് എം എം മണി ഓര്‍ക്കണമെന്നും ശിവരാമന്‍ പറഞ്ഞു. അതേ സമയം കാനം മൗനം പാലിക്കുന്നത് സിപിഎമ്മിനോടുള്ള വിധേയത്വം കൊണ്ടാണെന്നും ആക്ഷേപമുണ്ട്.