നാളെ ഇ.ഡി.ക്ക് മുന്നിൽ ഹാജരാകില്ല; ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ അവധി തേടി.

പരിശോധനയ്ക്ക് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡിക്ക് അപേക്ഷ നൽകി; പുതിയ തീയതി അനുവദിക്കണമെന്ന് അഭ്യർത്ഥന.

നാളെ ഇ.ഡി.ക്ക് മുന്നിൽ ഹാജരാകില്ല; ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ അവധി തേടി.

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി. വീണ അപേക്ഷ നൽകി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇമെയിൽ വഴി അവധിയപേക്ഷ സമർപ്പിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും അഭിഭാഷകൻ മുഖേന നൽകാമെന്ന് വീണ അറിയിച്ചിട്ടുണ്ട്. അപേക്ഷയിൽ ഇ.ഡി ഇന്ന് തീരുമാനം അറിയിക്കും. എന്നാൽ പിഎംഎൽഎ നിയമപ്രകാരം നൽകിയ സമൻസിൽ നേരിട്ട് ഹാജരാകേണ്ടത് നിർബന്ധമായതിനാൽ, അവധി അനുവദിച്ചാലും പിന്നീട് ഹാജരാകേണ്ടിവരും.