മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ ഇഡിക്ക് അനുമതി

മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ ഇഡിക്ക് അനുമതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ കേന്ദ്രധനകാര്യ വകുപ്പ് ഇഡിക്ക് അനുമതി നല്‍കി. സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളെ തുടര്‍ന്ന് നടക്കുന്ന തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. അതേ സമയം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതും ചര്‍ച്ചയായി. ജോയിന്റ് ഡയറക്ടര്‍ രാധാകൃഷ്ണനെ ആണ് ചെന്നൈയിലേക്ക് മാറ്റിയത്. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ആണ് മാറ്റം. പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാതെ ആണ് നടപടി. ഇദ്ദേഹം കൊച്ചി ഓഫിസിലെ ചുമതല ഒഴിഞ്ഞു. 10 ദിവസത്തിനകം ചെന്നൈയില്‍ സോണല്‍ ഓഫിസില്‍ ജോയിന്റ് ചെയ്യാനാണ് ഇഡി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് സ്ഥലമാറ്റം ഉത്തരവിറങ്ങിയിരുന്നെങ്കിലും സ്വര്‍ണ്ണക്കടത്ത് കേസ് ചുമതല ഉള്ളതിനാല്‍ സ്ഥലം മാറ്റം മരവിപ്പിച്ചിരുന്നു.