അനാഥാലയത്തിലെ സ്ത്രീകളെ പിന്തുടര്‍ന്നാക്രമിച്ച് സൗദി പൊലീസ്; മുഹമ്മദ് ബിന്‍ സല്‍മാന്റെ മനുഷ്യാവകാശ സംരക്ഷണമെന്ന് ആക്ടിവിസ്റ്റുകള്‍

അനാഥാലയത്തിലെ സ്ത്രീകളെ പിന്തുടര്‍ന്നാക്രമിച്ച് സൗദി പൊലീസ്; മുഹമ്മദ് ബിന്‍ സല്‍മാന്റെ മനുഷ്യാവകാശ സംരക്ഷണമെന്ന് ആക്ടിവിസ്റ്റുകള്‍

 സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്തെ ഖാമിസ് മുഷൈത്  നഗരത്തിലെ ഒരു അനാഥാലയത്തില്‍ സൗദി അറേബ്യയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് സ്ത്രീകളെ പിന്തുടര്‍ന്ന് തല്ലുന്നതായുള്ള വീഡിയോ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

സൗദി തലസ്ഥാനമായ റിയാദില്‍ നിന്നും 884 കിലോമീറ്റര്‍ അകലെയുള്ള അസിര്‍ പ്രവിശ്യയിലാണ് അനാഥാലയം സ്ഥിതി ചെയ്യുന്നത്.

അനാഥാലയത്തിനുള്ളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് നിരാഹാര സമരം നടത്തി പ്രതിഷേധിച്ച പെണ്‍കുട്ടികളെയാണ് പൊലീസ് അക്രമിക്കുകയും മര്‍ദിക്കുകയും ചെയ്തതെന്ന് സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് വാഷിങ്ടണ്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഡോണ്‍ പറഞ്ഞു.

അക്രമസംഭവം ചിത്രീകരിച്ച സ്ത്രീകളിലൊരാളാണ് ആദ്യമായി വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ തന്നെ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിക്കുകയായിരുന്നു.