ജാതിതിരിച്ച് സ്പോർട്സ് ടീം ; ആര്യ രാജേന്ദ്രനെതിരെ വ്യാപക വിമർശനം

ജാതിതിരിച്ച് സ്പോർട്സ് ടീം ; ആര്യ രാജേന്ദ്രനെതിരെ വ്യാപക വിമർശനം

വിവിധ കായിക ഇനങ്ങളില്‍ തിരുവനന്തപുരം നഗരസഭ ഔദ്യോഗിക ടീമുകളുണ്ടാക്കിയപ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് വേണ്ടി പ്രത്യേക ടീമുണ്ടാക്കിയ നടപടിക്കെതിരെ വ്യാപക വിമര്‍ശനം. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് എന്നീ കായിക ഇനങ്ങളിലാണ് നഗരസഭ ഔദ്യോഗിക ടീമുകളുണ്ടാക്കിയത്. ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും എസ്‌സി-എസ്ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക എന്നാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചത്.

മറ്റൊരു ഭരണഘടന സ്ഥാപനങ്ങളിലും ഈ തരത്തില്‍ ജാതി അടിസ്ഥാനത്തില്‍ വെവ്വേറെ ടീമുകളുണ്ടാകാതിരിക്കേ തിരുവനന്തപുരം നഗരസഭയുടെ ഈ നടപടി വിവേചനമാണെന്നാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.
മേയറുടെ ഭരണപരിഷ്കാരങ്ങൾ പലതും സിപിഎമ്മിന് തലവേദനയാവുകയാണ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന രീതിയിൽ സിപിഎം അവതരിപ്പിച്ച ആര്യയുടെ ഇത്തരം സമീപനങ്ങളിൽ പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തിയും ഉണ്ട്. മാലിന്യം നീക്കം ചെയ്ത സംഭവത്തിന് പിന്നിലെയും വീടുകൾക്ക് ക്രമനമ്പർ നൽകിയതിന് പിന്നിലെയും അഴിമതി മേയറിലേക്ക് കൂടിയും വിരൽ ചൂണ്ടിയിരുന്നു.