ത​ൽ​ക്കാ​ലം കേ​സ് കൈ​യ്യി​ലി​രി​ക്ക​ട്ടെ, ഇ​നി​യും രാ​ഷ്ട്രീ​യം പ​റ​യും: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

ത​ൽ​ക്കാ​ലം കേ​സ് കൈ​യ്യി​ലി​രി​ക്ക​ട്ടെ, ഇ​നി​യും രാ​ഷ്ട്രീ​യം പ​റ​യും: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

 രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​നെതിരെ ക​ലാ​പാ​ഹ്വാ​ന​ത്തി​ന് കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ സ​ര്‍​ക്കാ​രി​നെ വിമർശിച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാഹുൽ മാങ്കൂട്ടം.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ക​ലാ​പാ​ഹ്വാ​നം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് താ​ന്‍ പ​റ​ഞ്ഞ​തി​ല്‍ ഒ​രു ക​ലാ​പാ​ഹ്വാ​ന​വു​മി​ല്ലെ​ന്നും ത​ല്‍​ക്കാ​ലം കേസ് കൈ​യ്യി​ലി​രി​ക്ക​ട്ടെ​യെന്നും, തു​ട​ര്‍​ന്നും രാ​ഷ്ട്രീ​യം പ​റ​യാ​ന്‍ ത​ന്നെ​യാ​ണ് തീ​രു​മാ​ന​മെ​ന്നും രാ​ഹു​ല്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചത്.
 രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ള്‍​ക്കെ​തി​രെ കേ​സ് എ​ടു​ക്കു​ന്ന​തി​ല്‍ ന​രേ​ന്ദ്ര മോ​ദി​യും പി​ണ​റാ​യി വി​ജ​യ​നും​ഒ​രു​പോ​ലെ​യാ​ണെ​ന്നും രാ​ഹു​ല്‍ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു.