ഗാന്ധിപ്രതിമയുടെ തലയറത്തവര്‍ പിടിയില്‍; പണി കിട്ടിയത് പിണറായിക്ക് 

ഗാന്ധിപ്രതിമയുടെ തലയറത്തവര്‍ പിടിയില്‍; പണി കിട്ടിയത് പിണറായിക്ക് 

കണ്ണൂര്‍ പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താനിശേരി സ്വദേശി ടി.അമല്‍, മൂരിക്കൂവല്‍ സ്വദേശി എം.വി.അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടും അറസ്റ്റ് വൈകിക്കുന്നതില്‍ പ്രതിഷേധം ശക്തമായിതിനു പിന്നലെയാണ് അറസ്റ്റ് . പ്രതികളെ പിടികൂടാത്തതില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്നിവരുള്‍പ്പെടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധം നടന്നതിനെതിരെ ജൂണ്‍ 13ന് രാത്രിയുണ്ടായ സംഘര്‍ഷങ്ങളുടെ ഭാ?ഗമായാണ് പയ്യന്നൂരിലെ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫിസിലെ ഗാന്ധി പ്രതിമയുടെ തലയറുത്തത്. ഓഫിസിന്റെ ജനല്‍ ചില്ലുകളും ഫര്‍ണ്ണിച്ചറും അടിച്ചുതകര്‍ത്തിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചകള്‍ക്ക് ശേഷമാണ്  പ്രതികള്‍ അറസ്റ്റിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.