ഇന്ത്യയില്‍ ജനാധിപത്യം പരിതാപകരമായ നിലയില്‍; തിരഞ്ഞെടുപ്പ് നടപടികളെ വിമർശിച്ച് കെ.സി. വേണുഗോപാൽ

ഇന്ത്യയില്‍ ജനാധിപത്യം പരിതാപകരമായ നിലയില്‍; തിരഞ്ഞെടുപ്പ് നടപടികളെ വിമർശിച്ച് കെ.സി. വേണുഗോപാൽ

ഡൽഹി: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നടപടികളെ വിമർശിച്ചുകൊണ്ട് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്ത്. ഇന്ത്യയില്‍ ജനാധിപത്യം പരിതാപകരമായ അവസ്ഥയിലാണെന്ന് ആണ് അദ്ദേഹം പ്രതികരിച്ചത്.. ജാര്‍ഖണ്ഡില്‍ കൃത്യമായി പേര് പോലും രേഖപ്പെടുത്താത്ത ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക സ്വീകരിച്ചെന്നും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തളളിക്കളഞ്ഞെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കേസ് നാളെ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുമെന്നും വിഷയത്തിൽ നിയമപരവും രാഷ്ട്രീയപരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്ത് വോട്ട് ചോരിക്ക് ശേഷം ഇപ്പോള്‍ നടക്കുന്നത് സീറ്റ് ചോരി ആണെന്നും അദ്ദേഹം വിമർശിച്ചു.