ജഡ്ജിമാരെ നിയമിക്കുന്നതിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ ജുഡീഷ്യറി നേരിടുന്ന വെല്ലുവിളി : പ്രശാന്ത് ഭൂഷണ്‍

ജഡ്ജിമാരെ നിയമിക്കുന്നതിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ ജുഡീഷ്യറി നേരിടുന്ന വെല്ലുവിളി : പ്രശാന്ത് ഭൂഷണ്‍

   ഏകപക്ഷീയമായി കേസുകള്‍ ഏത് ബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് മാത്രം തീരുമാനിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ കോഴിക്കോട് ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ശരിയായ നടപടിയല്ല. ചീഫ് ജസ്റ്റിസിനൊപ്പം അഞ്ച് സീനിയര്‍ ജഡ്ജിമാര്‍ കൂടി ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിച്ച് ഇക്കാര്യം തീരുമാനിക്കുന്നതാവും ഉചിതമെന്നും ഇല്ലെങ്കില്‍ ചില സ്ഥാപിത താല്‍പര്യങ്ങള്‍ ഇതിലേക്ക് കടന്നു വരുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.ജഡ്ജിമാരെ നിയമിക്കുന്നതിലുള്ള സര്‍ക്കാര്‍ ഇടപെടലും ജുഡീഷ്യറി നേരിടുന്ന വെല്ലുവിളിയാണ്. ഇന്ന് എന്താണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ഗുരുതരമായ വെല്ലുവിളി നേരിടുകയാണ്.
 അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്തുള്ളത്.സര്‍ക്കാരിനെതിരെ പോസ്റ്ററൊട്ടിക്കുന്നവരെ പോലും ജയിലിലടക്കുകയാണ് ഇന്നത്തെ സര്‍ക്കാര്‍. ന്യൂനപക്ഷ സമൂഹത്തിന് നീതി ലഭിക്കുന്നില്ല. മുസ്ലിങ്ങള്‍ രാജ്യത്തെ രണ്ടാംകിട പൗരന്‍മാരാണെന്ന് വ്യക്തമാകുകയാണ്. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവര്‍ക്കുമേല്‍ യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.