വിഴിഞ്ഞം സമരം; സമരസമിതി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

വിഴിഞ്ഞം സമരം; സമരസമിതി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി


 രാഹുൽ ഗാന്ധിയുടെ പിന്തുണ തേടിയതായി വിഴിഞ്ഞം സമര സമിതി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സെൻമേരിസ് സ്കൂളിൽ പട്ടം സെന്റ് മേരീസ് എത്തിയാണ് സമരസമിതി രാഹുൽഗാന്ധിയെ സന്ദർശിച്ചത്. വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ കെപിസിസിയോട് രാഹുൽ ഗാന്ധി നിലപാട് തേടിയതായും ലത്തീൻ അതിരൂപത അറിയിച്ചു. രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സമര സമിതി പ്രവർത്തകർ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ നേതാവ് എന്ന നിലയിൽ ഈ വിഷയം ഉന്നയിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതായും സമരസമിതി കൺവീനർ ഫാദർ യൂജിൻ പെരേര പറഞ്ഞു. വിഷയങ്ങൾ രേഖാമൂലം രാഹുലിനെ അറിയിച്ചു. വിഴിഞ്ഞം പദ്ധതിയെ തുടർന്നുള്ള തീരശോഷണവും വീടുകളുടെ നഷ്ടവും ഉപജീവനത്തിലെ പ്രതിസന്ധിയും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പൂർണ അവകാശം ഉറപ്പിക്കുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായി സമരസമിതി നേതാക്കൾ പറഞ്ഞു.