അ​വ്യ​ക്ത​മാ​യ മ​റു​പ​ടി നൽകിയ ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് സ്പീ​ക്ക​റു​ടെ താ​ക്കീ​ത്

അ​വ്യ​ക്ത​മാ​യ മ​റു​പ​ടി നൽകിയ  ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് സ്പീ​ക്ക​റു​ടെ താ​ക്കീ​ത്

 നി​യ​മ​സ​ഭാ ചോ​ദ്യ​ങ്ങ​ള്‍​ക്ക് അ​വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ല്‍​ക​രു​തെ​ന്നു  ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നു  സ്പീ​ക്ക​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. പി​പി​ഇ കി​റ്റ് സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് നി​യ​മ​സ​ഭ​യി​ല്‍ മ​ന്ത്രി ഒ​രേ മ​റു​പ​ടി ന​ല്‍​കി​യെ​ന്നാ​രോ​പി​ച്ച് എ​.പി.​അ​നി​ല്‍​കു​മാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് താ​ക്കീ​ത്.

പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​ന്ത്രി ഒ​രേ മ​റു​പ​ടി ന​ല്‍​കി. പി​പി​ഇ കി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ത്യ​സ്ത​മാ​യ ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഒ​രേ മ​റു​പ​ടി ന​ല്‍​കു​ന്ന​ത് സ​ഭ​യോ​ടു​ള്ള അ​നാ​ദ​ര​വാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

ചോ​ദ്യ​ങ്ങ​ള്‍​ക്ക് അ​വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ല്‍​കു​ന്ന സ​മീ​പ​നം ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്ന് സ്പീ​ക്ക​ര്‍ ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​ക്കാ​ര്യ​ത്തി​ല്‍ മ​ന്ത്രി​ക്ക് താ​ക്കീ​ത് ന​ല്‍​കി​യ​താ​യി നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി​യാ​ണ് എ​.പി.അ​നി​ല്‍​കു​മാ​റി​നെ രേ​ഖാ​മൂ​ലം അ​റി​യി​ച്ച​ത്.