കോവിഡ് കൂടുന്നു. ഇന്നലെ 8329 പേർക്കാണ് വൈറസ് ബാധ

കോവിഡ് കൂടുന്നു.  ഇന്നലെ 8329 പേർക്കാണ് വൈറസ് ബാധ

രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന. ഇന്നലെ എണ്ണായിരത്തിലേറെപ്പേർക്കു വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തു മരണം കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 8329 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളവരുടെ എണ്ണം 40,370 ആയി. 5,24,757 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. ആക്ടിവ് കേസുകളിൽ ഇന്നലെ മാത്രമുണ്ടായ വർധന 4,103. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 2.41 ശതമാനം