ബജറ്റിൽ ക്യാമ്പസുകളിൽ റാഗിങ്ങ് തടയാനുള്ള പദ്ധതി കൂടി ഉൾപ്പെടുത്തി; സിദ്ധാര്‍ത്ഥ് ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റസ് വെല്‍ഫെയര്‍ ആക്ട്
തിരുവനന്തപുരം: യുഡിഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ ക്യാമ്പസുകളിൽ റാഗിങ്ങ് തടയാനുള്ള പദ്ധതിയുൾപ്പടുത്തി മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി ഡി സതീശൻ. ക്യാമ്പസുകളിൽ വിദ്യാർത്ഥി വൈവിധ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്നും, ജെഎൻയു മാതൃകയിൽ ഇന്ത്യയുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന ഇടങ്ങളാക്കി ക്യാമ്പസുകളെ മാറ്റുമെന്നും മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങിനെ തുടർന്ന് മരിച്ച സിദ്ധാർഥന്റെ പേരാണ് പദ്ധതിക്ക് നല്കയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കോളേജുകളിൽ റാഗിങ് തടയുന്നതിനായി ഡിസ്ട്രസ് ആപ്പ് പുറത്തിറക്കും. അതിനോടൊപ്പം സിദ്ധാര്‍ത്ഥന്‍ ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ആക്ട് എന്ന പേരില്‍ പുതിയ നിയമം നടപ്പാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു