ശശി തരൂരിന് ഫ്രഞ്ച് പരമോന്നത സിവിലിയന്‍ ബഹുമതി

ശശി തരൂരിന് ഫ്രഞ്ച് പരമോന്നത സിവിലിയന്‍ ബഹുമതി



തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന് അന്താരാഷ്ട്ര പുരസ്‌കാരം. ഫ്രാന്‍സിലെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഷെവലിയാര്‍ ഡി ലാ ലീജിയണ്‍ ദ ഹോണേര്‍ ആണ് തരൂരിനെ തേടിയെത്തിയത്. ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡറാണ് പുരസ്‌കാരത്തിനായി തരൂരിനെ തെരഞ്ഞെടുത്ത കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫ്രഞ്ച് മന്ത്രിമാരുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ പുരസ്‌കാരം അദ്ദേഹത്തിന് കൈമാറും. പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലുള്ള ശശി തരൂരിന്റെ സംഭവാനകള്‍ കണക്കിലെടുത്താണ് ഈ അംഗീകാരം. രാജ്യത്തെ പരമോന്നത പുരസ്‌കാരം നല്‍കിയ ഫ്രഞ്ച് സര്‍ക്കാരിനെ തന്റെ നന്ദിയറിയിക്കുന്നതായി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. നന്ദി... ഫ്രാന്‍സുമായുള്ള നമ്മുടെ ബന്ധത്തെ വിലമതിക്കുകയും ഭാഷയെ സ്‌നേഹിക്കുകയും സംസ്‌കാരത്തെ ആരാധിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍, ഈ രീതിയില്‍ അംഗീകരിക്കപ്പെട്ടതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇങ്ങനെയൊരു പുരസ്‌കാരത്തിനായി  തെരഞ്ഞെടുത്തതിന് ഒരുപാട് നന്ദിയെന്നും ശശി തരൂര്‍