ധര്‍മ പുനസ്ഥാപനം ശ്രീകൃഷ്ണജയന്തിയെന്ന് മുഖ്യമന്ത്രി

ധര്‍മ പുനസ്ഥാപനം ശ്രീകൃഷ്ണജയന്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ പുനസ്ഥാപനത്തിന്റെ പ്രതീകമായാണ് ഭക്തജന സമൂഹം ശ്രീകൃഷ്ണ സങ്കല്‍പ്പത്തെ കാണുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാവിധ അധര്‍മ്മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാകട്ടെ ശ്രീകൃഷ്ണ ജയന്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 'അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ പുനസ്ഥാപനത്തിന്റെ പ്രതീകമായാണ് ഭക്തജന സമൂഹം ശ്രീകൃഷ്ണസങ്കല്‍പ്പത്തെ കാണുന്നത്. കരുണയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണത്. ഈ ശ്രീകൃഷ്ണ ജയന്തി നാള്‍ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ. എല്ലാവിധ അധര്‍മ്മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ. എല്ലാവര്‍ക്കും ആശംസകള്‍', മുഖ്യമന്ത്രി കുറിച്ചു.