വീണയ്‌ക്കെതിരെ തെളിവ്; പ്രതികരണവുമായി മന്ത്രി മുഹമ്മദ്ദ് റിയാസ് 

വീണയ്‌ക്കെതിരെ തെളിവ്; പ്രതികരണവുമായി മന്ത്രി മുഹമ്മദ്ദ് റിയാസ് 

തിരുവനന്തപുരം : മുഖ്യമന്ത്രിയും മകളും തന്റെ ഭാര്യയുമായ വീണ വിജയനെതിരെ  ഉന്നയിച്ചത് പഴയ ആരോപണങ്ങളെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് . ആ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വ്യക്തമായതാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ ആരോപണം ശക്തമായി തന്നെ യു ഡി എഫ് പ്രചരിപ്പിച്ചതാണ്. താന്‍ മല്‍സരിച്ച മണ്ഡലത്തിലും ഈ പ്രചരണം ശക്തമായിരുന്നു. എന്നാല്‍ ആ മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് അവിടെ താന്‍ നേടിയത്. ഇത്തരം തെറ്റായ ആരോപണങ്ങള്‍ പ്രതിപക്ഷത്തിന് വലിയ തിരിച്ചടി ഉണ്ടാക്കിയതായും മന്ത്രി പറഞ്ഞു.