ആലുവയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചു

ആലുവയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചു

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കലൂരില്‍ നിന്ന് ബസ് പിടിച്ചെടുത്തു. ബസ് മോഷ്ടിച്ച ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മെക്കാനിക്കിന്റെ വേഷത്തിലെത്തിയാണ് പ്രതി ബസുമായി കടന്നുകളഞ്ഞത്. ആലുവയില്‍ നിന്ന് കലൂര്‍ എത്തുന്നതിടയില്‍ നിരവധി വാഹനങ്ങളിലും ബസ് ഇടിച്ചതായി പരാതിയുണ്ട്.