അബ്ദുള്ളയ്ക്കിത് അഭിമാന നിമിഷം, രാഹുൽ ​ഗാന്ധിക്ക് ആഹ്ലാദ ദിവസം

അബ്ദുള്ളയ്ക്കിത് അഭിമാന നിമിഷം, രാഹുൽ ​ഗാന്ധിക്ക് ആഹ്ലാദ ദിവസം

രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇതിനകം ഏകദേശം 450 കിലോമീറ്റർ പിന്നിട്ടു. 20 ലക്ഷത്തിലധികം പേർ ഇതു വരെ ജാഥയിൽ പങ്കെടുത്തിട്ടുണ്ടാവും എന്നാണ് ഏകദേശ കണക്ക്. സെക്യൂരിറ്റി വലയങ്ങളെല്ലാം ഭേദിച്ചാണ് മിക്ക സ്ഥലങ്ങളിലും രാഹുലിന്റെ യാത്ര. ചെറിയ വീടുകളിലും കടകളിലും വഴിവക്കിലുമൊക്കെ കാത്തുനിൽക്കുന്ന അമ്മമാരുടെയും വികലാം​ഗരുടെയും മനോവൈകല്യം സംഭവിച്ചവരുടെയും കിടപ്പു രോ​ഗികളുടെയുമൊക്കെ അരികിലേക്ക് ഒരു സുരക്ഷാ മാനദണ്ഡവും നോക്കാതെ രാഹുൽ ഓടിയെത്തുന്നു. സ്നേഹത്തിന്റെ സന്ദേശം കൈമാറുന്നു,

യാത്രയുടെ പത്തൊൻപതാം ദിവസമായ ഇന്ന് അപ്രതീക്ഷിതമായ ഒരു അതിഥിയാണ് രാഹുലിന്റെ യാത്രയിൽ ഒപ്പം കൂടിയത്. ഇന്ത്യയുടെ അഭിമാന അത്ലറ്റ് അബ്ദുള്ള അബൂക്കർ. യുകെയിലെ ബർമിങാമിൽ അടുത്തിടെ നടന്ന കോമൺ വെൽത്ത് ​ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജെപ് ഇനത്തിൽ വെള്ളിമെഡൽ ജേതാവാണ് കോഴിക്കോട് ചെക്യാട്ട് സ്വദേശി അബ്ദുള്ള അബൂബക്കർ. കോമൺ വെൽത്ത് ​ഗെയിംസിൽ സ്വർണ മെഡൽ പ്രതീക്ഷിയിലായിരുന്ന അബൂബക്കർക്ക് വെള്ളി കിട്ടിയതിൽ ഒരു നിരാശയുമില്ല. കാരണം ഇതേ മത്സത്തിലെ സ്വർണ മെഡൽ ജേതാവ് എൽദോസ് പോളും മലയാളി തന്നെ. കഷ്ടിച്ച് ഒരു സെന്റി മീറ്ററിന്റെ വ്യത്യാസത്തിലാണ് എൽദോസും അബ്ദുള്ള അബൂബക്കറും സ്വർണവും വെള്ളിയും നേടിയത്. എൽദോസ് ഇന്ത്യൻ നേവിയിലും അബ്ദുള്ള അബൂബക്കർ എയ്ർഫോഴ്സിലും ജോലി നോക്കുന്നു.