പാദങ്ങൾക്കു പരുക്കേല്ക്കാം, പക്ഷേ മനസ് പതറില്ല; ആവേശമായി ജോഡോ യാത്ര

പാദങ്ങൾക്കു പരുക്കേല്ക്കാം, പക്ഷേ മനസ് പതറില്ല;  ആവേശമായി ജോഡോ യാത്ര

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന മിക്കവരുടെയും പാദങ്ങൾ വിണ്ടു കീറി. നടക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്. ശക്തമായ വേദനയും നീറ്റലും. കഴിഞ്ഞ 31 ദിവസമായി തുടർച്ചയായി നടക്കുന്ന മുഴുവൻ പദയാത്രികരുടെയും പാദങ്ങൾ വിണ്ടുകീറി. നൂറിലധികം പദയാത്രികരാണ് സംഘത്തിലെ സ്ഥിരം അ​ഗങ്ങൾ. മുറിവേറ്റിട്ടും അവരെല്ലാം ആവേശത്തേരിലാണ്. ഓരോ ദിവസവും വൈകുന്നേരം അവരെ നേരിൽക്കണ്ട് രാഹുൽ ​ഗാന്ധി അഭിവാദ്യം നടത്തുന്നുണ്ട്. ചരിത്രപരമായ ദൗത്യമാണ് കേരള ജോഡോ യാത്രയ്ക്കുള്ളതെന്ന് രാഹുൽ ​ഗാന്ധി വ്യക്തമാക്കി.

ചരിത്രത്തിലേക്കു നോക്കിയാൽ ഈ രാജ്യത്തിന്റെ വിധാതാക്കളാണ് കോൺ​ഗ്രസിന്റെ ആദ്യകാല നേതാക്കളെന്ന് രാഹുൽ​ഗാന്ധി. ബ്രിട്ടീഷ് മേൽക്കോയ്മെയ്ക്കെതിരേ യുദ്ധം നയിച്ചു വിജയം നേടിയ പോരാളികളാണവർ. വർത്തമാന കാലത്തും രാജ്യം നേരിടുന്ന വെല്ലുവിളികൾക്കെതിരേയാണ് കോൺ​ഗ്രസിന്റെ പോരാട്ടം. അതിനു വേണ്ടിയുള്ള ഉറച്ച ചുവടുകളാണ് ഭാരത് ജോഡോ യാത്രയിൽ അണിചേരുന്നതെന്നും അദ്ദേഹം പറഞ്ഞു
യാത്രയുടെ 32ാം ദിവസമായ ഇന്നും തുംകൂറിലാണ് പര്യടനം. പോച്കട്ടയിൽ നിന്നു രാവിലെ ആറരയ്ക്കു തുടങ്ങിയ യാത്ര ബസവന​ഗുഡിയിൽ വിശ്രമിക്കുകയാണ്. വൈകുന്നേരം നാലിന് ഹിരിയൂരിൽ നിന്നു പുനരാരംഭിക്കുന്ന ജാഥവീരാഞ്ജനേയ മാതാ റാണി മൈതാനത്തു സമാപിക്കും.