റിവ്യൂ റിപ്പോർട്ട് ആരെ കബളിപ്പിക്കാൻ? പരാജയഭാരം താഴേത്തട്ടിൽ കെട്ടിവെച്ച് നേതൃത്വം കൈകഴുകുന്നു! ടി കെ ഗോവിന്ദൻ

ജനവികാരവും അണികളുടെ വിമർശനവും തള്ളി ദുരഭിമാനവുമായി മുന്നോട്ട് പോയാൽ ഇനിയും വലിയ തിരിച്ചടികൾ നേരിടേണ്ടി വരും.

റിവ്യൂ റിപ്പോർട്ട് ആരെ കബളിപ്പിക്കാൻ? പരാജയഭാരം താഴേത്തട്ടിൽ കെട്ടിവെച്ച് നേതൃത്വം കൈകഴുകുന്നു! ടി കെ ഗോവിന്ദൻ

തളിപ്പറമ്പിലെ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ വലിയ വിമർശനമുണ്ടായിട്ടും അവരെ മാറ്റാൻ തയ്യാറായില്ല. ഇത്തരം ജനവിരുദ്ധമായ തീരുമാനങ്ങളാണ് വലിയ പരാജയത്തിലേക്ക് സിപിഎമ്മിനെ നയിച്ചതെന്നും, എന്നാൽ റിവ്യൂ റിപ്പോർട്ടിൽ ഇതിന്റെ ഉത്തരവാദിത്തം ജില്ലാ കമ്മിറ്റിയുടെ മേൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും തളിപ്പറമ്പ് എം എൽ എ ടി കെ ഗോവിന്ദൻ പറഞ്ഞു 

വെള്ളാപ്പള്ളി നടേശനെപ്പോലെയുള്ളവർ ന്യൂനപക്ഷങ്ങൾക്കെതിരെ സംസാരിച്ചപ്പോൾ അതിനെതിരെ ശക്തമായ നിലപാടെടുക്കാൻ മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ തയ്യാറായില്ല. എന്നാൽ അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ വാഹനത്തിൽ കയറ്റി കൊണ്ടുപോയതിലൂടെ മതനിരപേക്ഷ മനസ്സുകളെ മുറിപ്പെടുത്തുകയാണ് ചെയ്തതെന്നും, ഇത് ന്യൂനപക്ഷങ്ങളുടെ വിശ്വാസം നഷ്ടപ്പെടാൻ കാരണമായെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു 

യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് തെറ്റായിപ്പോയി എന്ന് പറയുന്നതിലെ വൈരുധ്യവും, ബി.ജെ.പിയുമായി പാർട്ടിക്ക് എന്തെങ്കിലും തരത്തിലുള്ള ഡീലുകൾ ഉണ്ടോ എന്നും ജനങ്ങൾ സംശയിക്കുന്നുണ്ട് 

ലാവലിൻ കേസ്, വീണയുമായി ബന്ധപ്പെട്ട കേസ് എന്നിവ നീണ്ടുപോകുന്നത് ഇതിന്റെ ഭാഗമാണെന്ന് ജനങ്ങൾ വിശ്വസിക്കുന്നു.

പരാജയത്തിന്റെ ഉത്തരവാദിത്തം താഴേത്തട്ടിലുള്ള കമ്മിറ്റികളുടെ മേൽ മാത്രം ചാരുകയും, മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും യാതൊരു തെറ്റും ചെയ്തിട്ടില്ല എന്ന രീതിയിലുള്ള റിവ്യൂ റിപ്പോർട്ട് അണികളോടും ജനങ്ങളോടും കാണിക്കുന്ന വലിയ വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു.