ലഹരിമാഫിയയെ വിറപ്പിച്ച് ഓപ്പറേഷൻ തൂഫാൻ, 137 പേർ പിടിയിൽ.

ലഹരിമാഫിയയെ വിറപ്പിച്ച് ഓപ്പറേഷൻ തൂഫാൻ, 137 പേർ പിടിയിൽ.

ലഹരിമാഫിയയെ വിറപ്പിച്ച് ഓപ്പറേഷൻ തൂഫാൻ, 137 പേർ പിടിയിൽ.

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കേരള പോലീസ് നടത്തിയ ഓപ്പറേഷൻ തൂഫാൻ വൻ വിജയമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തിയ വ്യാപകമായ പരിശോധനയിൽ 104 കേസുകൾ രജിസ്റ്റർ ചെയ്യുകയും 137 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ അവരുടെ സാമ്പത്തിക സ്രോതസ്സുകളും വിതരണ ശൃംഖലകളും കണ്ടെത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.വൻതോതിലുള്ള സിന്തറ്റിക് ലഹരിമരുന്ന് വേട്ടയാണ് ഈ ഓപ്പറേഷനിലൂടെ നടന്നത്. ഏകദേശം 500 ഗ്രാം എംഡിഎംഎയും 37 കിലോ കഞ്ചാവും വിവിധയിടങ്ങളിൽ നിന്നായി പോലീസ് പിടികൂടി. സ്കൂൾ പരിസരങ്ങളിലെ ലഹരി വിൽപ്പന തടയാനുള്ള നടപടികളുടെ ഭാഗമായുള്ള പരിശോധനകളും നടത്തി വരികയാണ്. സിന്തറ്റിക് ലഹരിമരുന്നിനൊപ്പം മറ്റ് ലഹരിവസ്തുക്കളുടെ വിതരണക്കാരും പോലീസിന്റെ വലയിലായിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.ലഹരി വസ്തുക്കളുടെ പ്രധാന സ്രോതസ്സുകളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങളും ഈ അന്വേഷണത്തിലൂടെ പോലീസിന് ലഭിച്ചിട്ടുണ്ട്. കഞ്ചാവ് പ്രധാനമായും ആന്ധ്ര-ഒഡീഷ അതിർത്തികളിൽ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. എംഡിഎംഎ പോലുള്ള സിന്തറ്റിക് ലഹരിമരുന്നുകൾ ബെംഗളൂരു വഴിയും കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴിയുമാണ് കടത്തുന്നത്. ഇത്തരം നെറ്റ‌്വർക്കുകളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം നടന്നു വരികയാണെന്ന് ഡിജിപി വ്യക്തമാക്കി.