ഡോക്ടര്‍ എന്നൊക്കെ ഉണ്ടാകും? 'ലീവല്ലാത്ത ദിവസം ഉണ്ടാകും' എന്ന് ധിക്കാര മറുപടി നല്‍കിയ ജീവനക്കാരിയെ പുറത്താക്കി

ധിക്കാരപരമായി പെരുമാറിയ ജീവനക്കാരിയെ മന്ത്രി ഇടപെട്ട് പുറത്താക്കി

ഡോക്ടര്‍ എന്നൊക്കെ ഉണ്ടാകും? 'ലീവല്ലാത്ത ദിവസം ഉണ്ടാകും' എന്ന്  ധിക്കാര മറുപടി നല്‍കിയ ജീവനക്കാരിയെ പുറത്താക്കി

 കോഴിക്കോട് കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രി താൽക്കാലിക ജീവനക്കാരിയെ ആരോഗ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ജോലിയിൽ നിന്നും പിരിച്ചു വിട്ടു .

  കാരണം കഴിഞ്ഞദിവസം എല്ല് രോഗ ഡോക്ടർ ഉണ്ടോ എന്ന് അന്വേഷിച്ച് താലൂക്ക് ആശുപത്രിയിലേക്ക് വിളിച്ച സ്ത്രീയോട് താൽക്കാലിക ജീവനക്കാരി ധിക്കാരപരമായി മറുപടി നൽകുകയായിരുന്നു. ഡോക്ടർ എന്നൊക്കെയുണ്ടാകും എന്ന് ചോദിച്ചപ്പോൾ ലീവ് അല്ലാത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്ന് ധിക്കാരപരമായി മറുപടി നൽകുകയായിരുന്നു.

 ഇതിന്റെ ശബ്ദരേഖ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ഡിഎംഒ ആശുപത്രി സുപ്രണ്ടിനോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രിയുടെ നിർദേശ പ്രകാരം ആശുപത്രി വികസനസമിതി യോഗം ചേർന്ന് ജീവനക്കാരിയെ പിരിച്ചുവിട്ടത്.