പരിസ്ഥിതിലോല മേഖല കർഷകരെ ബാധിക്കുമെന്നതിനാൽ മോഡിഫിക്കേഷൻ ഹർജി നൽകാൻ തയ്യാറായി കേരളം
സംരക്ഷിത വനമേഖലകളായ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല (Eco-sensitive zone) യായി നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി വിധി. ഇത്തരം ഇഎസ്‍സെഡ് മേഖലയിൽ സ്ഥിരം കെട്ടിടങ്ങളോ ദേശീയ വന്യജീവി സങ്കേതം, ദേശീയ പാർക്കുകൾ എന്നിവിടങ്ങളിൽ ഖനനമോ പാടില്ലെന്നും കോടതി വിധിച്ചു. ഇതുപ്രകാരം, നിലവിലെ ഇഎസ്‍സെഡ് മേഖലയിൽ നിലനിൽക്കുന്ന കെട്ടിടങ്ങളെക്കുറിച്ചും നിർമിതികളെക്കുറിച്ചും സർവേ നടത്തി 3 മാസത്തിനകം റിപ്പോർട്ട് നൽകാനും വനംവകുപ്പ് അധികൃതരോടു നിർദേശിച്ചു.
പുതിയ സാഹചര്യത്തിൽ മോഡിഫിക്കേഷൻ ഹർജി നൽകാൻ കേരളം തീരുമാനിച്ചു. വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ ചേംബറിൽ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. വിധി കർഷകർക്ക് പ്രതികൂലമാണെന്നും, ജനങ്ങളുടെ താൽപര്യം സംരക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.