കോവിഡ്: രോഹിത് ഔട്ട്
കൊവിഡ് ബാധിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പകരം ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ടീമില്‍. ജൂലായ് അഞ്ചിന് ആരംഭിക്കുന്ന ടെസ്റ്റില്‍ രോഹിത് കളിക്കുമോ എന്നതില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. കൊവിഡ് ബാധിതനായ രോഹിത് നിലവില്‍ ഐസൊലേഷനിലാണ്. ജൂലായ് ഒന്നിനു മുന്‍പ് താരം ഐസൊലേഷനില്‍ നിന്ന് പുറത്തുവരില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ മുന്‍കരുതലെന്ന നിലയിലാണ് മായങ്കിനെ ഇംഗ്ലണ്ടിലേക്ക് വിളിപ്പിച്ചത്. ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ നിര്‍ബന്ധമല്ലാത്തതിനാല്‍ അഗര്‍വാളിന് നേരെ കളത്തിലിറങ്ങാനാവും.