മാത്യൂ കുഴല്‍നാടന് മറുപടിയുമായി പിണറായി
ഇന്ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ എം.എല്‍.എ മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ക്ക് പിണറായി മറുപടി പറഞ്ഞേക്കും. ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നാണ് മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട് താന്‍ ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ കമ്പനിയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റിന്റെ എഡിറ്റ് ഹിസ്റ്ററി പ്രദര്‍ശിപ്പിച്ച് മാത്യു കുഴല്‍നാടന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. നിര്‍ണായക വിവരങ്ങള്‍ ഒഴിവാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ജെയ്ക് ബാലകുമാറിന്റെ പേര് മാറ്റിയതെന്തിനെന്ന് അറിയണം. വീണയുടെ കമ്പനി എക്‌സോലോജിക് സിംഗിള്‍ ഡയറക്ടര്‍ കമ്പനിയെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു