ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ നടന്ന റെയ്ഡിനെ തുടർന്ന് ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി സമർപ്പിച്ചു. ഇഡി ഉദ്യോഗസ്ഥർക്ക് ആവശ്യമായ സുരക്ഷാ നൽകുന്നതിൽ പോലീസിന്റെ ഭാഗത്ത് നിന്നും വലിയ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും അതെ പോലീസ് തന്നെ അന്വേഷിച്ചാൽ മുഴുവൻ പ്രതികളെയും പിടികൂടാൻ സാധിക്കില്ലായെന്നും ചൂണ്ടി കാണിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ പുരോഗതി റിപ്പോർട്ട് തേടി. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ സർക്കാറിന് നിർദ്ദേശം നല്‍കി. മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് ചീഫ് ജസ്റ്റിസിന്‍റെ നിര്‍ദേശം.