ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിക്ക് തീപിടിച്ചു; ഇരുപതിലധികം പേരെ രക്ഷപ്പെടുത്തി; 3 രോഗികൾ മരിച്ചു

ഐസിയുവിലാണ് അപകടം സംഭവിച്ചത്. ഓക്‌സിജൻ യൂണിറ്റിലെയോ മോണിറ്റർ സിസ്റ്റത്തിലെയോ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിക്ക് തീപിടിച്ചു; ഇരുപതിലധികം പേരെ രക്ഷപ്പെടുത്തി; 3 രോഗികൾ മരിച്ചു

മുസാഫർപുർ: മുസാഫർപുരിൽ സ്വകാര്യാശുപത്രിയിൽ തീപ്പിടുത്തം. അപകടത്തിൽ മൂന്ന് രോഗികൾക്ക് ദാരുണാന്ത്യം. ഐസിയുവിലാണ് അപകടം സംഭവിച്ചത്. ഓക്‌സിജൻ യൂണിറ്റിലെയോ മോണിറ്റർ സിസ്റ്റത്തിലെയോ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ 20 പേരെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച്ച പുലർച്ചെയാണ് അപകടം നടന്നതായി ഫയർ ഫോഴ്‌സിന് വിവരം ലഭിക്കുന്നത്.   ആശുപത്രി കെട്ടിടത്തിലുടനീളം കനത്ത പുകയും വിഷവാതകവും നിറഞ്ഞത് വലിയ പരിഭ്രാന്തിക്ക് കാരണമായി. രക്ഷപ്പെട്ട 20 പേരുടെ നില അതീവ ഗുരുതരാമെന്നാണ് വിവരം.അതുകൊണ്ട് തന്നെ മരണ സംഖ്യ കൂടാനും സാധ്യതയുണ്ട്.രക്ഷപ്പെടുത്തിയവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. ആശുപത്രിയിലെ ഐസിയു ഇൻ-ചാർജിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്, അദ്ദേഹം ചികിത്സയിലാണ്. ഏകദ്ദേഹം പന്ത്രണ്ട് അഗ്നിരക്ഷാ സേന യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് രോഗികളെ പുറത്തെത്തിച്ചത്.