പിണറായി പ്രകാശം പരത്തിയ മനുഷ്യന്‍; സതീശന്‍ അഹങ്കാരത്തിന് കയ്യും കാലും വച്ചയാള്‍

പിണറായി പ്രകാശം പരത്തിയ മനുഷ്യന്‍; സതീശന്‍ അഹങ്കാരത്തിന് കയ്യും കാലും വച്ചയാള്‍

 പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്യുമ്പോള്‍ നിയമസഭയില്‍ ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍. പിണറായി വിജയന്‍ പ്രകാശം പരത്തിയ മനുഷ്യനാണെന്ന് പറഞ്ഞ എ എന്‍ ഷംസീര്‍ എംഎല്‍എ, അഹങ്കാരത്തിന് കയ്യും കാലും വച്ചയാളാണ് വി ഡി സതീശന്‍ എന്ന് വിമര്‍ശിച്ചു.

ജനക്ഷേമ നയങ്ങള്‍ നടപ്പാക്കി മുന്നോട് പോകുന്ന ഇടത് പക്ഷ സര്‍ക്കാരിനെ കടന്നാക്രമിക്കുകയാണ് വലത് പക്ഷവും ബിജെപിയും. സ്വർണ്ണക്കടത്ത് ആരോപണം ഇസ്ലാമോ ഫോബിയ ആവുകയാണ്. ആദ്യം ഖുർആൻ, പിന്നെ ഈത്തപ്പഴം, ഇപ്പോൾ ബിരിയാണി ചേമ്പ് എന്നിങ്ങനെ പോകുന്നു ആരോപണങ്ങള്‍. ഖുര്‍ആനും ബിരിയാണിച്ചെമ്പും ഇസ്ലാമോഫോബിയക്കായി ഉപയോഗിക്കുകയാണ്. പ്രതിപക്ഷം ഇസ്ലാമോഫോബിയ വക്താക്കളാകുന്നുവെന്നും എ എന്‍ ഷംസീര്‍ വിമര്‍ശിച്ചു.