സൗണ്ട് പാര്‍ക്ക് അക്കാദമിയുടെ ഉദ്ഘാടനം മന്ത്രി രാജീവ് നിര്‍വഹിച്ചു
കൊച്ചി: കേരള മാധ്യമരംഗത്ത് പുതു ചരിത്രം രചിച്ച് സൗണ്ട്പാര്‍ക്ക് അക്കാദമി നാടിന് സമര്‍പ്പിച്ചു. വാഴക്കാല സൗണ്ട് പാര്‍ക്ക് അക്കാദമി ക്യാംപസില്‍ നടന്ന ചടങ്ങില്‍ വ്യവസായ നിയമവകുപ്പ് മന്ത്രി പി രാജീവ് അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എംഎല്‍എ ഉമ തോമസ്, മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോള്‍, അക്കാദമി ഡയറക്ടര്‍മാരായ ഉമ്മര്‍ മൂലയില്‍ , ബാലകൃഷ്ണന്‍ പെരിയ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ശബ്ദ രംഗത്ത് ജോലി സാധ്യതകള്‍ തേടുന്നവര്‍ക്ക് അവസരങ്ങളുടെ ജാലകങ്ങളാണ് സൗണ്ട് പാര്‍ക്ക് അക്കാദമി തുടങ്ങുന്നത്. റേഡിയോ ജോക്കി, വീഡിയോ ജോക്കി, പബ്ലിക്ക് സ്പീക്കിങ്, അഭിമുഖം, തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും ഒരുപോലെ നേടിയെടുക്കുവാന്‍ സൗണ്ട്പാര്‍ക്ക് അക്കാദമിയിലെ വോയിസ് ആക്ടര്‍ കോഴ്‌സിലൂടെ അവസരമൊരുക്കുന്നു. മാധ്യമ ശബ്ദ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അവരുടെ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികളുമായി പങ്കു വെയ്ക്കുന്നു. കേരളത്തിലെ പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പ്രൊഫസര്‍ അലിയാര്‍, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് വിമ്മി മറിയം തുടങ്ങിയവര്‍ വോയിസ് ആക്ടര്‍ കോഴ്സ് കൈകാര്യം ചെയ്യുന്നു. ഡോ. സെബാസ്റ്റ്യന്‍ പോള്‍, ജോര്‍ജ് പുളിക്കന്‍ തുടങ്ങിയ പതിനഞ്ച് ഓളം മാധ്യമ പ്രവര്‍ത്തകര്‍ വിവിധ ഘട്ടങ്ങളില്‍ ക്ലാസുകള്‍ നയിക്കും. എം ജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ജെയിംസ് ജോസഫ്, നയിക്കുന്ന ഗവേര്‍ണിംഗ് ബോഡിയാണ് സൗണ്ട്പാര്‍ക്ക് അക്കാദമിയുടേത്.