എസ്എഫ്‌ഐക്കെതിരെ എഐവൈഎഫ്
വയനാട് പാര്‍ലിമെന്റ് മെമ്പറും കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫീസ് അക്രമിച്ച നടപടി അപലപിക്കപ്പെടേണ്ടതാണെന്ന് എഐവൈഎഫ്. ജനാധിപത്യ വിരുദ്ധമായ സംഭവങ്ങളാണ് അരങ്ങേറിയത്. എം.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ഉയര്‍ത്തിപ്പിടിച്ച വിഷയം യഥാര്‍ത്ഥത്തില്‍ ഒരു വിദ്യാര്‍ത്ഥി സംഘടന ഏറ്റെടുക്കേണ്ട വിഷയമല്ല. ഇക്കാര്യത്തില്‍ കരുതിക്കൂട്ടി പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടായ ട്ടുണ്ടോ എന്ന് അന്വേഷിക്കണം. പ്രതിഷേധങ്ങളുടെ ഭാഗമായി ജനപ്രതിനിധികളുടെ ഓഫീസും രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസും അക്രമിക്കുന്നത് ജനാധിപത്യ സംവി ധാനത്തില്‍ അംഗീകരിക്കാന്‍ കഴിയാത്തതും എതിര്‍ക്കപ്പെടേണ്ടതുമാണ്.