ദിലീപിന്റെ ജാമ്യം റദ്ദാക്കണമന്നാവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് കോടതിയല്‍

ദിലീപിന്റെ ജാമ്യം റദ്ദാക്കണമന്നാവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് കോടതിയല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ടെന്ന് തെളിയിക്കാനുള്ള വാദങ്ങളാണ് വിചാരണ കോടതിയില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ഇതിനായി ഫൊറന്‍സിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. കേസിന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനുള്ള സമയപരിധി നീട്ടണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം ഹൈക്കോടതി വിധി പറയാനായി മാറ്റി വെച്ചിരിക്കുന്നതിനിടെയാണ്.