നിയമസഭാ കൈയ്യാങ്കളി കേസ്: വിചാരണ സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി
നിയമസഭാ കൈയ്യാങ്കളി കേസില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന മന്ത്രി വി.ശിവന്‍കുട്ടി, ഇ.പി ജയരാജന് ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. വിചാരണ കോടതിയില്‍നിന്നു കേസ് ഒഴിവാക്കണമെന്നും കുറ്റപത്രം വായിക്കുന്നതു തടയണമെന്നും തുടങ്ങിയ ആവശ്യങ്ങളും കോടതി നിരസിച്ചു.
വി.ശിവന്‍കുട്ടി, ഇ.പി ജയരാജന്, കെ.ടി.ജലീല്‍, സി.കെ.സദാശിവന്, കെ.അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ ഈ മാസം 14ന് വിചാരണക്കോടതിയില്‍ ഹാജരാകണമെന്നു കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്.