തീവ്രവാദ സംഘടനകള്‍ പ്രണയക്കുരുക്കുണ്ടാക്കി ക്രിസ്തീയ കുടുംബങ്ങളെ ലക്ഷ്യമിടുന്നു
തലശ്ശേരി അതിരൂപത ഞായറാഴ്ച പള്ളികളില്‍ വായിപ്പിച്ചു കേള്‍പ്പിച്ച ഇടയലേഖനത്തിൽ തീവ്രവാദ സംഘടനകള്‍ പ്രണയക്കുരുക്കുണ്ടാക്കി ക്രിസ്തീയ കുടുംബങ്ങളെ ലക്ഷ്യമിടുന്നുവെന്ന് പരാമർശിച്ചു.
മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ രക്ഷിതാക്കള്‍ നിസഹായരായി നില്‍ക്കേണ്ടിവരുന്നുവെന്നും ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ രൂപതയുടെ ബോധവല്‍കരണം പ്രയോജനപ്പെടുത്തണമെന്നും ഇടയലേഖനത്തില്‍ പറയുന്നു.
‘ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നു. ജന്മം നല്‍കി സ്നേഹിച്ചു വളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ രക്ഷിക്കാന്‍ വഴിയേതും കാണാതെ നിസഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാര്‍ഥനാ നിയോഗമായി നമുക്ക് സമര്‍പ്പിക്കാം.
നമ്മുടെ മക്കള്‍ സുരക്ഷിതരായിരിക്കാന്‍ എട്ടുനോമ്പില്‍ തീക്ഷ്ണമായി പ്രാര്‍ഥിക്കാം,’ എന്നൊക്കെയാണ് ഇടയ ലേഖനത്തില്‍ പറയുന്നത്.
തലശ്ശേരി അതിരൂപതയിലെ പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലൂടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഭൂദാന പ്രസ്ഥാനത്തിനും ആഹ്വാനം ചെയ്യന്നുണ്ട്