'യൂത്ത് കോണ്‍ഗ്രസ് എന്നെ മനുഷ്യനായി കണ്ടു'; ജനഗണമനയുടെ തിരക്കഥാകൃത്ത് പറയുന്നു

'യൂത്ത് കോണ്‍ഗ്രസ് എന്നെ മനുഷ്യനായി കണ്ടു'; ജനഗണമനയുടെ തിരക്കഥാകൃത്ത് പറയുന്നു

ഈ വര്‍ഷം ഏറ്റവും ആളുകള്‍ കണ്ട സിനിമയാണ് ജനഗണമന. പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തു..ഇതിന് പിന്നാലെ സിനിമ ഇറങ്ങിയതിന് ശേഷം രാഷ്ട്രിയ പാര്‍ട്ടികളില്‍ നിന്നുണ്ടായ അനുഭവങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്ദ്. എസ് ഡി പി ഐ പ്രവര്‍ത്തകര്‍ സിനിമ ഇറങ്ങിയതിന് പിന്നാലെ ഒരു പൊതു പരിപാടിക്ക് വിളിച്ചു. ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസിനെ വിളക്കാന്‍ പറഞ്ഞപ്പോള്‍ എസ്ഡിപിഐക്കാര്‍ വേണ്ടെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ അവരുടെ മനസിലിരിപ്പ് വ്യക്തമായി. തന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദ്ദ് കണ്ടിട്ടാണ് അവര്‍ വിളിച്ചതെന്ന് വ്യക്തമായി. പരിപാടിയില്‍ പങ്കെടുക്കാനില്ലെന്ന് അപ്പോള്‍ തന്നെ പറഞ്ഞ് അതില്‍ നിന്ന് ഒഴിവായി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു ഫോണ്‍ കോള്‍. മറുവശത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തിന്‍ ശിബിര്‍ നടക്കുന്നുണ്ട്. പങ്കെടുക്കാനാകുമോയെന്ന് ഷാഫിയുടെ ചോദ്യം. ഒന്നും ആലോചിക്കാതെ തന്നെ മറുപടി പറഞ്ഞു 'വരാം'. കാരണം എന്റെ പേരിലെ മുഹമ്മദ്ദ് കണ്ടിട്ടില്ലെന്നും സിനിമ കണ്ടിട്ടാണ് അവര്‍ വിളിക്കുന്നതെന്നും ഉറപ്പായിരുന്നു. അതുപോലെ തന്നെയാണ് എംഎസ്എഫ് വിളിച്ചത്. അവരുടെ പരിപാടിയില്‍ പങ്കെടുത്താല്‍ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍ക്ക് പരിഗണിക്കില്ലെന്ന് പറഞ്ഞതായും ഷാരിസ് മുഹമ്മദ്ദ്. എന്നാല്‍ എം എസ് എഫ് വേദിയില്‍ എത്തിയതിന്റെ പേരില്‍ അവാര്‍ഡ് നിഷേധിക്കപ്പെട്ടാല്‍ ആ നഷ്ടപ്പെടല്‍ ആയിരം അവാര്‍ഡുകള്‍ക്ക് തുല്ല്യമാണെന്നും ഷാരിഫ് പറഞ്ഞു.