റോഡിലെ കുഴികൾ നികത്തി യൂത്ത് കോൺഗ്രസ് : താത്കാലികം എങ്കിലും യാത്രക്കാർക്ക്‌ ആശ്വാസം

റോഡിലെ കുഴികൾ നികത്തി യൂത്ത് കോൺഗ്രസ് : താത്കാലികം എങ്കിലും യാത്രക്കാർക്ക്‌ ആശ്വാസം

   റോഡിലെ ശോചനീയാവസ്ഥയിൽ പൊറുതിമുട്ടിയ യാത്രക്കാർക്കായി യൂത്ത് കോൺഗ്രസ് കുഴിയടച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കാട്ടാക്കടടൗണിൽ റോഡിലെ കുഴികൾ അടയ്ക്കാൻ തീരുമാനിച്ചത്. ആറു വർഷത്തോളമായി നവീകരണംമുടങ്ങിയ കാട്ടാക്കട റോഡിലെ പല ഭാഗത്തും കുണ്ടും കുഴിയും ചെളിയുമായി യാത്രാദുരിതം നേരിടുകയാണ്. കഴിഞ്ഞദിവസം രാത്രിയിലും യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഈ കുഴികളിൽപ്പെട്ട അപകടമുണ്ടായി.ഈ സമയം ഇവിടെ ഉണ്ടായിരുന്ന യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരും സമീപ കടക്കാരും ചേർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്നാണ് സർക്കാരോ പിഡബ്ല്യുഡിയോ തിരിഞ്ഞു നോക്കാത്ത കാട്ടാക്കട റോഡിൽ പ്രതിഷേധ സൂചകമായി കൂടി യൂത്ത് കോൺഗ്രസ് കുഴികൾ അടച്ചത്. മഴ പെയ്ത് ഇപ്പൊൾ അടച്ച കുഴികൾ വീണ്ടും കുഴികളയാൽ ഇനിയും തങ്ങൾ ഇവ നികത്തുമെന്നും ഇടക്കിടെ സർക്കാരിന്റെ ഖജനാവിന് നഷ്ടം വരുത്തുന്ന പ്രഹസന കുഴിയടപ്പല്ല തങ്ങൾ ചെയ്യുന്നത് എന്നും നേതാക്കൾ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ശ്രീകുട്ടി സതീഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ഗൗതം കാട്ടാക്കട തുടങ്ങി നിരവധി നേതാക്കളുടെ നേതൃത്വത്തിലാണ് റോഡിലെ കുഴികൾ അടച്ചത്.യൂത്ത് കോൺഗ്രസിന്റെ പ്രവർത്തി താത്കാലികം എങ്കിലും യാത്ര ദുരിതത്തിന്റെ ആശ്വാസത്തിലാണ്‌ നാട്ടുകാരും യാത്രക്കാരും.