മഴ ശക്തമാകുന്നു

മഴ ശക്തമാകുന്നു



തിരുവനന്തപുരം: കേരളത്തില്‍  അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ബംഗ്ലാദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നതാണ് മഴ ശക്തമാകാന്‍ വഴിയൊരുക്കിയിരിക്കുന്നത്. അടുത്ത 24  മണിക്കൂറിനുള്ളില്‍  വടക്കന്‍ ഒഡീഷയ്ക്ക് മുകളില്‍ ഇത് ന്യൂന മര്‍ദ്ദമായി  ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി അറബിക്കടലില്‍ പടിഞ്ഞാറന്‍  കാറ്റ് ശക്തമാകുകയും സ്വാധീന ഫലമായി കേരളത്തില്‍ ഇടിമിന്നലൊട് കൂടിയ വ്യാപകമായ മഴ പെയ്യുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.  ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത 5 ദിവസം  ശക്തമായ  മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.  ജൂലൈ 5 ,6, 7  തീയതികളില്‍  ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും  കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.