തന്നെക്കാൾ അനുഭവ സമ്പത്തുള്ള നേതാവാണ് കെ വി തോമസ്: സീതാറാം യെച്ചൂരി
കെ.വി. തോമസ് തന്നേക്കാള്‍ അനുഭവ സമ്പത്തുള്ള നേതാവാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃക്കാക്കരയില്‍ എല്‍.ഡി.എഫിനായി പ്രചാരണത്തിനിറങ്ങാനുള്ള കെ. വി. തോമസിന്റെ തീരുമാനത്തെ യെച്ചൂരി സ്വാഗതം ചെയ്തു.
കെ.വി. തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നുണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും യച്ചൂരി പ്രതികരിച്ചു.