കോൺ​ഗ്രസ് തെരഞ്ഞെടുപ്പ്: മല്ലികാർജുൻ ​ഖാർഗെയും പരി​ഗണനയിൽ

കോൺ​ഗ്രസ് തെരഞ്ഞെടുപ്പ്: മല്ലികാർജുൻ ​ഖാർഗെയും പരി​ഗണനയിൽ

   കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തിയതി ഇന്നാണെന്നിരിക്കെ അധ്യക്ഷ സ്ഥാനത്തേക്ക്  മുകുൾ വാസ്നിക്കിനൊപ്പം  രാജ്യസഭാ പ്രതിപക്ഷ നേതാവ്  മല്ലികാർജുൻ ഖാർഗെയുടെ പേരും പരിഗണനയിൽ. ഇക്കാര്യത്തെ കുറിച്ച് ​ഖാർഗെയോട് ഹൈക്കമാന്റ് സംസാരിച്ചു. ഖാർഗെ ഉച്ചക്ക് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. ദ്വിഗ് വിജയ് സിങ്ങും മുകുൾ വാസ്നിക്കും ശശി തരൂരും ഇന്ന് പത്രിക സമർപ്പിക്കും.

 ഉച്ചക്ക് 12.15 നാണ് തരൂർ സ്ഥാനാർഥി പത്രിക സമർപ്പിക്കുക. ​ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം ഉള്ള അശോക് ​ഗെലോട്ടിനെ സ്ഥാനാർഥിയാക്കാനായിരുന്നു എഐസിസിയുടെ നീക്കം. എന്നാൽ രാജസ്ഥാന മുഖ്യമന്ത്രി പദം രാജിവയ്ക്കില്ലെന്ന നിലപാടിൽ ​ഗെലോട്ട് ഉറച്ചതോടെയാണ് സോണിയ ​ഗാന്ധി മറ്റു നീക്കങ്ങൾ തുടങ്ങിയത്. 
ഇന്ന് മൂന്ന് മണിവരെ നാമ നിർദേശ പത്രിക സമർപ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്. മത്സരം നടക്കുമോയെന്ന് എട്ടിന് വ്യക്തമാകും. മത്സരമുണ്ടെങ്കില്‍ 17ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19നാണ്