ഉദയ്പൂര്‍ കൊലപാതകം: ബിജെപി പങ്ക് പുറത്തുവിട്ട് കോണ്‍ഗ്രസ് 

ഉദയ്പൂര്‍ കൊലപാതകം: ബിജെപി പങ്ക് പുറത്തുവിട്ട് കോണ്‍ഗ്രസ് 

ഉദയ്പൂര്‍ കൊലപാതകക്കേസിലെ മുഖ്യപ്രതിക്ക് ബിജെപി ബന്ധമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ്. ഫോട്ടോ സഹിതം ബിജെപി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. ഉദയ്പൂരില്‍ തയ്യല്‍തൊഴിലാളി കനയ്യലാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി റിയാസ് അത്താരിയെ ബി.ജെ.പി വേദിയില്‍ ആദരിക്കുന്ന ചിത്രമാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശാണ് ചിത്രം ട്വീറ്റ് ചെയ്തത്.