രാഷ്ട്രപതി തെരഞ്ഞെടുപ്പ്; വോട്ട് മറിച്ചത് യുഡിഎഫ് എംഎല്‍എ
കോട്ടയം: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ദ്രൗപതി മുര്‍മുവിന് കിട്ടിയ ഒരു വോട്ട് ആരെടെതെന്ന് ഊഹാ പോഹങ്ങള്‍ ശക്തമാകുന്നതിടിയില്‍ പാലാ എംഎല്‍എ മാണി സി കാപ്പന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. നിലവില്‍ യുഡിഎഫിന്റെ ഘടകകക്ഷിയാണെങ്കിലും ബിജെപിയിലേയ്ക്കാണെന്ന സൂചനകള്‍ മാണി സി കാപ്പന്റെ ക്യാമ്പില്‍ നിന്ന് ഉയരുന്നതായി മംഗളം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

കോട്ടയത്ത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഒരു യുഡിഎഫ് എംഎല്‍എ എത്തിയേക്കുമെന്നും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നുമുള്ള ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കാപ്പനെ ചുറ്റിയുള്ള ചര്‍ച്ച ചൂട് പിടിച്ചത്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തള്ളി മാണി സി കാപ്പന്‍ തന്നെ രംഗത്തെത്തി.