പൗരത്വ നിയമം രാജ്യത്ത് വേഗം നടപ്പിലാക്കും: അമിത് ഷാ

പദ്ധതി നടപ്പാക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിന്നോട്ട് പോകില്ല.

പൗരത്വ നിയമം രാജ്യത്ത് വേഗം നടപ്പിലാക്കും: അമിത് ഷാ

 പൗരത്വ നിയമം നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമം വളരെ വേഗത്തില്‍ രാജ്യത്ത് യാഥാത്ഥ്യമാക്കും. പദ്ധതി നടപ്പാക്കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോകില്ല .

  പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ പിന്നോട്ടില്ല. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് സൗകര്യമൊരുക്കുന്ന സിഎഎ 2019 ഡിസംബര്‍ 11 ന് പാര്‍ലമെന്റ് പാസ്സാക്കുകയും അടുത്ത ദിവസം തന്നെ രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിഎഎയ്ക്ക് (CAA) കീഴിലുള്ള നിയമങ്ങള്‍ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ലാതിനാല്‍ നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ല.

  പുതിയ നിയമം കൊണ്ട് ആര്‍ക്കും നീതി ലഭിക്കാതിരിക്കില്ല. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനമെന്നതാണ് മോദി സര്‍ക്കാരിന്റെ നയം. പാകിസ്താനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും വേട്ടയാടലിന് ഇരയായ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുക എന്നതുമാത്രമാണ് ഈ നിയമത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.