പ്രശ്നപരിഹാരത്തിന് ഉദ്ധവ് താക്കറെയുടെ ഭാര്യ

എം എൽ എ മാരുടെ ഭാര്യമാരുടെ ആശയവിനിമയം നടത്തുന്നു

പ്രശ്നപരിഹാരത്തിന് ഉദ്ധവ് താക്കറെയുടെ  ഭാര്യ

 ഗുവാഹത്തിയിലെ ഹോട്ടലിൽ താമസിക്കുന്ന മഹാരാഷ്ട്രയിലെ ശിവസേന വിമത എംഎൽഎമാരുടെ മനസ്സു മാറ്റാൻ അവരുടെ ഭാര്യമാരുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഉദ്ധവ് താക്കറെയും ഗുവാഹത്തിയിലെ ക്യാംപിലുള്ള ചില വിമത എംഎൽഎമാർക്ക് വ്യക്തിപരമായ നിലയിൽ സ്ഥിരം സന്ദേശങ്ങൾ അയയ്ക്കുന്നതായി റിപ്പോർട്ടുണ്ട്. ഏതുവിധേനയും ഷിൻഡെയ്‌ക്കൊപ്പമുള്ള വിമത എംഎൽഎമാരുടെ മനസ്സു മാറ്റി ഭരണം നിലനിർത്തുകയാണ് ഉദ്ധവിന്റെയും ശിവസേനയുടെയും ലക്ഷ്യം.