പോ​ലീ​സു​കാ​ര​നും കു​ടും​ബ​വും ജീ​വ​നൊ​ടു​ക്കി

പോ​ലീ​സു​കാ​ര​നും കു​ടും​ബ​വും ജീ​വ​നൊ​ടു​ക്കി

 ഗു​ജ​റാ​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഭാ​ര്യ​യും മ​ക​ളും ജീ​വ​നൊ​ടു​ക്കി. അ​ഹ​മ്മ​ദാ​ബാ​ദി​ലെ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ 12-ാം നി​ല​യി​ല്‍ നി​ന്നും ചാ​ടി​യാ​ണ് മ​രി​ച്ച​ത്.

വ​സ്ത്രാ​പൂ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ കോ​ൺ​സ്റ്റ​ബി​ൾ കു​ൽ​ദീ​പ്‌​സിം​ഗ് യാ​ദ​വ്, ഭാ​ര്യ റി​ദ്ദി, മൂ​ന്ന് വ​യ​സു​ള്ള മ​ക​ൾ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വാ​ക്ക് ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വ​ര്‍ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല്‍ നി​ന്നും ചാ‌​ടു​ക​യാ​യി​രു​ന്നു.

പു​ല​ർ​ച്ചെ 1.30ഓ​ടെ​യാ​ണ് സം​ഭ​വം. മൂ​ന്നു​പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു. ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.