വിമതരെ വെട്ടിനിരത്തി സോണിയാ ഗാന്ധി; രാജ്യസഭ സീറ്റി നല്‍കിയില്ല
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ എന്നിവര്‍ക്ക് സീറ്റില്ല. ഗ്രൂപ്പ് 23 നേതാക്കളില്‍ നിന്ന് മുകുള്‍ വാസ്നിക് മാത്രമാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചത്. പത്ത് സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഹൈക്കമാന്‍ഡ് പുറത്തുവിട്ടത്. ഛത്തീസ്ഗഢില്‍ നിന്ന് രാജീവ് ശുക്ലയും രഞ്ജിത രഞ്ജനുമാണ് സീറ്റ് നല്‍കിയത്. ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനാണ് രാജീവ് ശുക്ല. രഞ്ജിത രഞ്ജന്‍ ബിഹാറില്‍ നിന്നുള്ള നേതാവാണ്. ഹരിയാനയില്‍നിന്ന് അജയ് മാക്കനും കര്‍ണാടകയില്‍ നിന്ന് ജയറാം രമേശും മധ്യപ്രദേശില്‍ നിന്ന് വിവേക് താന്‍ഹയും മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ഇമ്രാന്‍ പ്രതാപ് ഗഡിയ്ക്കാണ് സീറ്റ് നല്‍കിയത്.
