എഎപി-ട്വന്റി20 മുന്നണി കോണ്‍ഗ്രസിന് ഭീക്ഷണിയാകില്ലെന്ന് സുധാകരന്‍
തിരുവനന്തപുരം: ആപ് ട്വന്റി ട്വന്റി സഖ്യം കോണ്‍ഗ്രസിന് ഭീഷണി അല്ലെന്ന് കെപിസിസി പ്രസിഡന്റ്. പുതിയ കാലത്ത് പുതിയ മുന്നണികള്‍ വരുന്നത് സ്വഭാവികമാണ്. തൃക്കാക്കരയില്‍ സഖ്യത്തിന്റെ നിലപാടില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ടെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യ സംവിധാനത്തില്‍ മുന്നണികളുണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. അക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. മുന്നണിയുണ്ടാക്കാന്‍ സ്വാതന്ത്ര്യവുമുണ്ട്. തൃക്കാക്കരയില്‍ ട്വന്റി20 ആംആദ്മി പാര്‍ട്ടിയുടെ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദേഹം പറഞ്ഞു.
