സഹോദരന്റെ മരണത്തില്‍ തോമസിനെ ആശ്വസിപ്പിച്ച് സോണിയ; സിപിഎം തിരിഞ്ഞ് നോക്കിയില്ല

സഹോദരന്റെ മരണത്തില്‍ തോമസിനെ ആശ്വസിപ്പിച്ച് സോണിയ; സിപിഎം തിരിഞ്ഞ് നോക്കിയില്ല

കൊച്ചി: കെ വി തോമസിന്റെ സഹോദരന്‍ ഡോ. കെ വി പീറ്റര്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. സഹോദരന്റെ മരണത്തില്‍ അഗാദമായ ദു:ഖം രേഖപ്പെടുത്തുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കെ വി തോമസിന് അയച്ച കത്തില്‍ അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് അനുശോചന സന്ദേശങ്ങളെത്തിയപ്പോള്‍ സിപിഎം നേതാക്കള്‍ മരണവിവരം അറിഞ്ഞ മട്ടില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ തിരക്കിലുള്ള ഇടതുനേതാക്കളില്‍ നിന്ന് അനുശോചന സന്ദേശങ്ങളൊന്നും കെ വി തോമസിന ലഭിച്ചില്ല. കോണ്‍ഗ്രസ് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അടുത്തിടെ ഇടതുപക്ഷ വേദിയില്‍ സ്ഥിര സാനിധ്യമായിരുന്നെങ്കിലും കുടുംബത്തില്‍ ഒരു മരണമുണ്ടായപ്പോള്‍ അവിടെ നിന്നുളള നേതാക്കന്മാര്‍ തോമസിനെ പാടെ അവഗണിക്കുകയായിരുന്നു.