സംസ്ഥാന സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

സംസ്ഥാന സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

കര്‍ഷകരെ വന്യ ജീവികളില്‍നിന്ന് സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയുന്നില്ലെന്ന് രാഹുല്‍ഗാന്ധി. മാനന്തവാടി ഫയര്‍ ഫോഴ്സ് സഹകരണ ബാങ്ക് സെന്റിനറി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. പിന്നീട് വയനാട് കളക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗിലും എംപി ഫണ്ട് അവലോകന യോഗത്തിലും, വൈകീട്ട് നാലിന് ബഫര്‍സോണ്‍ വിഷയത്തില്‍ ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ബഹുജന സംഗമത്തിലും അദ്ദേഹം പങ്കെടുക്കും. കര്‍ഷകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. കര്‍ഷകരാണ് രാജ്യത്തിന്റെ വികസനത്തിന് അടിസ്ഥാനമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.