സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

കോഴിക്കോട്: സന്തോഷ് ട്രോഫിക്കുള്ള കേരള ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. മിഥുന്‍ വിയും അജ്മലുമാണ് ടീമിലെ ഗോളിമാര്‍. സഞ്ജു ജി, സോയില്‍ ജോഷി, ബിബിന്‍ അജയന്‍, അജയ് അലക്‌സ്, മുഹമ്മദ് ഷഹീഫ്, അര്‍ജുന്‍ ജയരാജ്, അഖില്‍ പി, സല്‍മാന്‍, ഫസലു റഹ്മാന്‍, ഷിജിന്‍, നൗഫല്‍ പിഎന്‍, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റഷീദ്, വിഗ്നേഷ്, ജെസിന്‍, മുഹമ്മദ് ഷഫ്നാസ്, മുഹമ്മദ് ഷഹീഫ് എന്നിവരാണ് സ്‌ക്വാഡിലുള്ള മറ്റ് താരങ്ങള്‍. 75-ാമത് സന്തോഷ് ട്രോഫിയെ വരവേല്‍ക്കാന്‍ മലപ്പുറം ജില്ല ഒരുങ്ങിക്കഴിഞ്ഞു. ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി പ്രൊമോഷണല്‍ വീഡിയോ നേരത്തെ പുറത്തിറക്കിയിരുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടികയാണ് പ്രൊമോ പ്രകാശനം ചെയ്തത്. കായിക മന്ത്രി വി.അബ്ദുറഹിമാന്‍, മുന്‍ താരങ്ങളായ ഐ.എം വിജയന്‍, യു.ഷറഫലി, ഹബീബ് റഹ്മാന്‍, സൂപ്പര്‍ അഷ്‌റഫ് ഉള്‍പ്പടെയുള്ളവരാണ് പ്രൊമോഷണല്‍ വീഡിയോയിലുള്ളത്. നിരവധി കുട്ടികളും പ്രൊമോഷണല്‍ വീഡിയോയുടെ ഭാഗമാണ്.