പണം വാങ്ങി അടിവസ്ത്രം മാറ്റിയെന്ന് ഇന്റര്‍പോള്‍; ആന്റണി രാജു തെറിക്കും
തിരുവനന്തപുരം: വിദേശ പൗരനെ രക്ഷിക്കാന്‍ പണം വാങ്ങിയാണ് ആന്റണി രാജു അടിവസ്ത്രം മാറ്റിയതെന്ന് ഇന്റര്‍പോള്‍ റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ മന്ത്രി കസേരയ്ക്ക് ഇളക്കം തട്ടുമെന്ന കാര്യത്തില്‍ ഉറപ്പാണ്. മന്ത്രി ആന്റണി രാജു ഉള്‍പ്പെട്ട ലഹരി കേസിലെ തെളിവ് നശിപ്പിക്കാന്‍ വിദേശ പൗരന്‍ കൈക്കൂലി നല്‍കിയെന്ന ഇന്റര്‍പോള്‍ റിപ്പോര്‍ട്ട് പുറത്ത്. കേരള പൊലീസിന് ഇന്റര്‍പോള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ആന്റണി രാജുവിനെതിരായ കേസ് അന്വേഷണം വീണ്ടും തുടങ്ങിയത്. ആന്റണി രാജു തെളിവ് നശിപ്പിച്ചത് വഴി രക്ഷപ്പെട്ട വിദേശ പൗരന്‍ പിന്നീട് ഓസ്‌ട്രേലിയയില്‍ കൊലക്കേസിലും പ്രതിയായിരുന്നു. ഇന്റര്‍പോള്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പുറത്തുവിട്ടു.