'ആശുപത്രിയില്‍വച്ച് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍'

'ആശുപത്രിയില്‍വച്ച് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍'

തൃക്കാക്കരയില്‍ യുഡിഎഫ് വിജയം ഉറപ്പ്, ഭൂരിപക്ഷം കൂടുമെന്ന് തീര്‍ച്ചയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സഭയുടെ നോമിനിയാണെന്ന അഭിപ്രായം കോണ്‍ഗ്രസിനില്ല. സഭാ നേതൃത്വത്തോട് കോണ്‍ഗ്രസിന് യാതൊരു പരിഭവവുമില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. ആശുപത്രിയില്‍ വച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതില്‍ മറ്റ് ചില ലക്ഷ്യങ്ങള്‍. സഭ നിഷ്പക്ഷമാണ്, സഭയ്‌ക്കെതിരെ കോണ്‍ഗ്രസിന് പരാതിയില്ലെന്നും, വി.ഡി.സതീശന്‍ സഭയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കെ റെയിലിന് എതിരായ വിധിയെഴുത്താവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന പദ്ധതിയാണ് കെ റെയിലെന്ന് തൃക്കാക്കരയിലെ വോട്ടര്‍മാര്‍ തിരിച്ചറിയും. എറണാകുളം ജില്ലയിലെ യുഡിഎഫ് നടത്തിയ വികസനങ്ങളും എല്‍ഡിഎഫിന്റെ വികസന വിരുദ്ധതയും തുറന്ന് കാട്ടാനാണ് ശ്രമിക്കുന്നത്. എല്‍ഡിഎഫ് എറണാകുളം ജില്ലയില്‍ യാതൊരു വികസനവും കൊണ്ടുവന്നിട്ടില്ല എന്നതാണ് വാസ്തവം. മികച്ച വോട്ടിന്റെ ഭൂരിപക്ഷം നേടി ഉമ തോമസ് വിജയിക്കും. അതിനുവേണ്ടിയുള്ള സംഘടനാപരമായ പ്രവര്‍ത്തനങ്ങളാണ് യുഡിഎഫ് നടത്തുന്നത്. പ്രതിപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും വിലയിരുത്തലാവും ഉപതെരഞ്ഞെടുപ്പ്. കെഎസ്ആര്‍ടിസി അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. അവിടെ 50 കോടി കൊടുക്കാനില്ലാത്ത സര്‍ക്കാരാണ് കമ്മിഷന്‍ റെയിലുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.